മുംബൈ ∙ ഇന്ത്യയിലെ ആദ്യ രാജ്യാന്തര ബാസ്കറ്റ്‌ബോൾ റഫറിയായ മലയാളി എൻ.ഡി. കൃഷ്ണൻ (93) അന്തരിച്ചു. തൃശൂർ സ്വദേശിയായ കൃഷ്ണൻ ദീർഘകാലമായി മുംബൈയിൽ സ്ഥിര താമസമായിരുന്നു. 1965-ൽ ക്വാലലംപുരിൽ നടന്ന ഏഷ്യൻ ബാസ്കറ്റ്‌ബോൾ ചാംപ്യൻഷിപ് അടക്കം ഇന്ത്യയിലും വിദേശത്തുമായി നടന്ന ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചു. ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ റഫറി ബോർഡിന്റെ ചെയർമാൻ സ്ഥാനം വഹിച്ചു.
English Summary: basketball referee N.D. Krishnan passed away