ADVERTISEMENT

ന്യൂഡൽഹി ∙ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഏഷ്യൻ ഗെയിംസ് ജിംനാസ്റ്റിക്സ് ടീമിൽനിന്നു പുറത്തായ ദിപ കർമാകറിന് ഹാങ്ചൗവിൽ മത്സരിക്കാൻ വഴി തെളിയുന്നു. റിയോ ഒളിംപിക്സിൽ  നാലാം സ്ഥാനമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ദിപയ്ക്ക് ഏഷ്യൻ ഗെയിംസിന് അവസരം നൽകണമെന്നാവശ്യപ്പെട്ട് ജിംനാസ്റ്റിക്സ് ഫെ‍ഡറേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു.

ഇതു പരിഗണിച്ച മന്ത്രാലയം, നിബന്ധനകളിൽ ഇളവ് അനുവദിച്ച് ദിപയ്ക്കു മത്സരാനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.  പരുക്കിനെത്തുടർന്നു 3 വർഷത്തോളം മത്സരക്കളത്തിൽ നിന്നു വിട്ടുനിന്ന ദിപ, ഉത്തേജക ഉപയോഗത്തിന് 21 മാസത്തെ വിലക്കും നേരിട്ടിരുന്നു. ഇതാണ് യോഗ്യതയ്ക്ക് തിരിച്ചടിയായത്. 

English Summary: Gymnastics: Dipa Karmaker may get a chance for Asian Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com