ADVERTISEMENT

ചെന്നൈ ∙ ചെസ് ലോകകപ്പ് വെളളി മെഡൽ ജേതാവായ ചെസ് താരം ആർ.പ്രഗ്നാനന്ദയ്ക്കു ജൻമനാടിന്റെ ഉൗഷ്മള സ്വീകരണം. അസർബൈജാനിൽ നടന്ന ലോകകപ്പിനു ശേഷം ഇന്നലെയാണ് പ്രഗ്ഗ ചെന്നൈയിൽ വിമാനമിറങ്ങിയത്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർക്കും കുടുംബത്തിനും അമ്മയ്ക്കും ചെന്നൈ വിമാനത്താവളം മുതൽ സ്വീകരണങ്ങളുടെ നീണ്ട നിരയായിരുന്നു.

പ്രഗ്നാനന്ദ പുറത്തെത്തിയതോടെ ത്രിവർണ പതാകയും ബാനറുകളുമായി കാത്തുനിന്ന വിദ്യാർഥികളടക്കമുള്ളവർ ആവേശത്തിലായി. തുറന്ന വാഹനത്തിനുള്ളിൽ ദേശീയ പതാകയും കയ്യിൽ പിടിച്ചായിരുന്നു പ്രഗ്ഗയുടെ പ്രയാണം. 10 വർഷങ്ങൾക്കു മുൻപ്, ലോക ചാംപ്യനായി എത്തിയ വിശ്വനാഥൻ ആനന്ദിനു നൽകിയ സ്വീകരണമാണ് തനിക്ക് ഓർമ വരുന്നതെന്ന് പ്രഗ്നാന്ദയുടെ സഹോദരി ആർ.വൈശാലി പറഞ്ഞു. ആനന്ദിനെ സ്വീകരിച്ചതുപോലെ പ്രഗ്നാനന്ദയെയും പുഷ്പകിരീടം അണിയിച്ച് വാഹനത്തിലേക്ക് ആനയിക്കുകയായിരുന്നു.

വെള്ളിമെഡൽ നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു. പിന്നീട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും കായിക മന്ത്രി ഉദയനിധി സ്റ്റാലിനെയും പ്രഗ്നാനന്ദ സന്ദർശിച്ചു. സംസ്ഥാനത്തിന്റെ ഉപഹാരമായി 30 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പ്രഗ്നാനന്ദയ്ക്കു സമ്മാനിച്ചു. പിതാവ് രമേഷ് ബാബു, മാതാവ് നാഗലക്ഷ്മി, കോച്ച് ആർ.ബി.രമേഷ് എന്നിവരും താരത്തോടൊപ്പമുണ്ടായിരുന്നു.

English Summary : Chess World Cup silver medalist R praggnanandhaa receives a warm welcome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com