35–1 ഫൈവ്സ് ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ

Mail This Article
×
സലാല (ഒമാൻ) ∙ ഫൈവ്സ് ഹോക്കി ലോകകപ്പ് ഏഷ്യൻ യോഗ്യതാ ചാംപ്യൻഷിപ്പിൽ ജപ്പാനെ 35–1നു തകർത്ത് ഇന്ത്യ സെമിയിൽ. മനീന്ദർ സിങ് ഇന്ത്യയ്ക്കായി 10 ഗോൾ നേടി. മുഹമ്മദ് റഹീൽ 7 തവണയും പവൻ രാജ്ഭർ, ഗുർജോത് സിങ് എന്നിവർ 5 തവണ വീതവും ലക്ഷ്യം കണ്ടു. സുഖ്‌വീന്ദർ സിങ് 4 ഗോളും ക്യാപ്റ്റൻ മൻദീപ് 3 ഗോളും നേടി. ജുഗ്‌രാജ് സിങ്ങാണ് ഒരു ഗോൾ നേടിയത്. ഇടവേളയിൽ ഇന്ത്യ 18–0നു മുന്നിലായിരുന്നു. ഇന്നലെ ആദ്യ മത്സരത്തിൽ ഇന്ത്യ മലേഷ്യയെ 7–5നു തോൽപിച്ചു.
ഗുർജോത് സിങ് ഇന്ത്യയ്ക്കായി 5 ഗോൾ നേടി. എലീറ്റ് പൂളിൽ 12 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്.
English Summary: India enter into the semi finals of fives hockey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.