വോളിയിൽ ഇന്ന് ജപ്പാൻ വെല്ലുവിളി

Mail This Article
ഹാങ്ചോ ∙ പുരുഷ വോളിബോളിൽ അട്ടിമറി വിജയങ്ങളുമായി തിളങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് ഈ ഗെയിംസിലെ വൻ വെല്ലുവിളി. ഇന്ത്യൻ സമയം ഉച്ചയ്ക്കു 12ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിലെ എതിരാളികൾ ഏഷ്യയിലെ ഒന്നാം നമ്പർ ടീമായ ജപ്പാനാണ്.
കംബോഡിയയ്ക്കെതിരെ 3–0 വിജയത്തോടെ തുടങ്ങിയ ഇന്ത്യ പിന്നീട് മലർത്തിയടിച്ചത് ശക്തരായ ദക്ഷിണ കൊറിയയെയും ചൈനീസ് തായ്പേയിയെയുമാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാക്കളാണ് കൊറിയ. ചൈനീസ് തായ്പേയ് വെങ്കല ജേതാക്കളും. ഇന്ത്യ അക്കുറി 12–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
1986 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയതിനു ശേഷം നേരിട്ട നിലവാരത്തകർച്ചയിൽനിന്ന് ഇന്ത്യൻ വോളിബോൾ കരകയറി വരുന്നതേയുള്ളൂ. പ്രൈം വോളിബോൾ ലീഗിൽനിന്നു പഠിച്ചെടുത്ത പോരാട്ടവീര്യം രാജ്യാന്തര മത്സരങ്ങളിലേക്കും പകർത്തുന്ന കാഴ്ചയാണ് കൊറിയയ്ക്കെതിരെയുള്ള മത്സരത്തിൽ കണ്ടത്.
English Summary : India vs Japan volleyball match today in Asian Games