ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗന് 70–ാം വയസ്സിൽ മൂന്നാം വിവാഹം, വധു സ്കൈ ഡെയ്ലി

Mail This Article
വാഷിങ്ടൻ∙ ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗന് 70–ാം വയസ്സിൽ മൂന്നാം വിവാഹം. യോഗ ഇൻസ്ട്രക്ടറും അക്കൗണ്ടന്റുമായ സ്കൈ ഡെയ്‍ലിയെയാണ് ഹൾക്ക് വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. ഹൾക്കിന്റെ 35 വയസ്സുകാരിയായ മകൾ വിവാഹത്തിൽ പങ്കെടുത്തില്ല.
കഴിഞ്ഞ ജൂലൈയിലായിരുന്നു ഹൾക്കിന്റേയും സ്കൈ ഡെയ്‍ലിയുടേയും വിവാഹ നിശ്ചയം. താരത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ജെന്നിഫർ മക്ഡാനിയേലുമായി പിരിഞ്ഞതിനു പിന്നാലെയാണ്, ഹൾക്കും ഡെയ്‌ലിയും ഡേറ്റിങ് തുടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു സംഗീത പരിപാടിയിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു.
ഡെയ്‍ലിയുമൊത്തുള്ള പ്രണയ നിമിഷങ്ങളെക്കുറിച്ച് ഹൾക്ക് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. 2010ലായിരുന്നു ജെന്നിഫർ മക്ഡാനിയേലും ഹൾക്കും തമ്മിലുള്ള വിവാഹം. 2021 ൽ ഇരുവരും പിരിഞ്ഞു. ലിൻഡ ഹോഗനാണ് ഹൾക്കിന്റെ ആദ്യ ഭാര്യ. 26 വർഷം നീണ്ട ആദ്യ വിവാഹ ബന്ധത്തിൽ ഹൾക്കിന് രണ്ടു മക്കളുണ്ട്.
English Summary: WWE Legend Hulk Hogan, 70, Gets Married For The Third Time