അശ്വാഭ്യാസത്തിൽ ചരിത്രമെഴുതി ഇന്ത്യ, ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ ഹാങ്ചോവിലെ മൂന്നാം സ്വർണം നേടിയത്. ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് അശ്വാഭ്യാസത്തിൽ വിജയിച്ചത്. 41 വർഷത്തിനു ശേഷമാണ് അശ്വാഭ്യാസത്തിൽ ഇന്ത്യ സ്വർണം നേടുന്നത്.
ചൈന വെള്ളിയും ഹോങ് കോങ് വെങ്കലവും നേടി. ഗെയിംസിൽ ഇന്ത്യയുടെ 14–ാം മെഡലാണിത്. ചൊവ്വാഴ്ച സെയ്‍ലിങ്ങിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. നേഹ ഠാക്കൂറാണ് ഇന്ത്യയ്ക്കായി ചൊവ്വാഴ്ചത്തെ ആദ്യ മെഡൽ നേടിയത്. . മധ്യപ്രദേശിലെ ദേവാസ് സ്വദേശിനിയായ 17 വയസ്സുകാരി കഴിഞ്ഞ വർഷം നടന്ന ഏഷ്യന്‍ സെയ്‍ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.
പുരുഷൻമാരുടെ വിന്‍ഡ്സർഫർ ആര്‍എസ് എക്സ് വിഭാഗം സെയ്‍ലിങ്ങിൽ ഈബാദ് അലി വെങ്കലം സ്വന്തമാക്കി. പുരുഷൻമാരുടെ 100 മീറ്റർ റിലേ നീന്തലിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. മലയാളി താരം സജൻ പ്രകാശ് ഉൾപ്പെട്ട ടീമാണ് നാലാമതായി ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ സ്ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ തോൽപിച്ചു. 3–0നാണ് ഇന്ത്യയുടെ വിജയം. അടുത്ത മത്സരത്തിൽ ഖത്തറാണ് ഇന്ത്യയുടെ എതിരാളികള്‍.
English Summary: Asian Games 2023, India win gold in dressage team event