ADVERTISEMENT

ഹാങ്ചോ ∙ കളത്തിലിറങ്ങുന്ന 45 താരങ്ങളിൽ തീരുന്നില്ല ഏഷ്യൻ ഗെയിംസിലെ മലയാളിത്തിളക്കം. ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഉപമേധാവിയാണ് മലയാളി ഒളിംപ്യൻ പി.രാമചന്ദ്രൻ. ഇതിനു പുറമേ,  പരിശീലക സംഘത്തിലുള്ളതു 12 മലയാളികൾ. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, കബഡി, റോവിങ് എന്നിങ്ങനെ ഇന്ത്യയ്ക്കു മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളിലെല്ലാം കരുത്തായി മലയാളി പരിശീലകരുടെ സാന്നിധ്യമുണ്ട്.

murali
എസ്. മുരളി അത്‌ലറ്റിക്സ് കോച്ച് പാലക്കാട് യാക്കര സ്വദേശി, ടോം ജോസഫ് പുരുഷ വോളിബോൾ ടീം കോച്ച് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി, എസ്.ടി.ഹരിലാൽ വനിതാ വോളിബോൾ ടീം കോച്ച് തിരുവനന്തപുരം പെരുംകുഴി സ്വദേശി

അത്‌ലറ്റിക്സ് ടീം ഡോക്ടറായി പി.ടി.ഉഷയുടെ മകൻ വിഘ്നേഷ് ഉജ്വൽ ഇന്ത്യൻ സംഘത്തിലുണ്ട്. സോണി ജോർജ് ആർച്ചറി ടീമിന്റെയും ജിജി ജോർജ് പുരുഷ ഫുട്ബോൾ ടീമിന്റെയും ശരത് ലാൽ സെയ്‌ലിങ് ടീമിന്റെയും ഫിസിയോ ആണ്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ‍ഡയറക്ടറായ മലയാളി ജോർജ് തോമസും ടീമിനൊപ്പമുണ്ട്. 

dhathan
എ.പി.ദത്തൻ വെയ്റ്റ്‌ലിഫ്റ്റിങ് കോച്ച് പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി, ജെനിൽ കൃഷ്ണൻ റോവിങ് കോച്ച് ആലപ്പുഴ മാവേലിക്കര സ്വദേശി, എസ്.ആർ. അരുൺ വിഷ്ണു ബാഡ്മിന്റൻ കോച്ച് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി
jayaraj
എ.സി.ജയരാജ് നീന്തൽ കോച്ച് കണ്ണൂർ ചൊവ്വ സ്വദേശി, ഭാസ്ക്കരൻ ഇടച്ചേരി പുരുഷ കബഡി കോച്ച് കണ്ണൂർ പയ്യന്നൂർ സ്വദേശി, പുതുവക്കൽ മധു സെയ്‌ലിങ് കോച്ച് കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി

English Summary: Malayalee coaching staff in asian games team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com