12 വയസ്സുകാരിയുടെ ഫോൺ കാണാതായി, 24 മണിക്കൂറിനുള്ളിൽ തപ്പിയെടുത്തു

Mail This Article
×
ഹാങ്ചോ∙ ഹാങ്ചോയിലെ ഒളിംപിക് സ്പോർട്സ് സെന്ററിൽ വച്ചാണ് ഹോങ്കോങ്ങിന്റെ പന്ത്രണ്ടു വയസ്സുകാരി ചെസ് താരം ലിയു ട്യാൻ യിക്കു മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. ചാർജ് തീർന്നതിനാൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
പതിനായിരത്തിലേറെ സീറ്റുകളുള്ള സ്റ്റേഡിയത്തിൽ നിന്ന് ഫോൺ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത ഗെയിംസ് വില്ലേജിലെ വൊളന്റിയർമാർ 24 മണിക്കൂറിനുള്ളിൽ ഫോൺ തപ്പിയെടുത്തു. മാലിന്യപ്പൊതികൾക്ക് ഇടയിൽനിന്നാണ് അവർ ഫോൺ കണ്ടെത്തിയത്.
English Summary: Search at the stadium for Liu Tianyi's phone
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.