ADVERTISEMENT

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റലിൽ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സ്വർണം. അർജുൻ ചീമ, സരബ്ജോത് സിങ്, ശിവ് നർവ എന്നിവരടങ്ങിയ സംഘം ഒരു പോയിന്റ് വ്യത്യാസത്തിലാണ് ചൈനയെ മറികടന്നത്. അതേസമയം വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവി വെള്ളി മെഡൽ നേടി.

ഫൈനലില്‍ ചൈനയുടെ വു സിയാവെയോടാണ് റോഷിബിന തോറ്റത്. അശ്വാഭ്യാസം ഡ്രസേജ് ഫൈനലിൽ ഇന്ത്യയുടെ അനുഷ് അഗര്‍വല വെങ്കലം നേടി. ഇന്ത്യയുടെ മെഡൽ നേട്ടം 25 ആയി ഉയർന്നു. ആറ് സ്വർണം, എട്ട് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്.

English Summary: Asian Games 2023, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com