ഒക്സാന ഒരിക്കലും വിരമിക്കുന്നില്ല!

Mail This Article
×
ഓരോ തവണ ഒളിംപിക്സിലും ഏഷ്യൻ ഗെയിംസിലും മത്സരിച്ചു മടങ്ങുമ്പോൾ ഒക്സാന ഷുസോവിറ്റിന മനസ്സിൽ കരുതും– ഇനിയൊരു വരവില്ല! പക്ഷേ അടുത്ത ഗെയിംസിന് സമയമാകുമ്പോൾ മനസ്സു മാറും; ഇത്തവണ കൂടി! 48–ാം വയസ്സിൽ തന്റെ 5–ാം ഏഷ്യൻ ഗെയിംസിൽ ജിംനാസ്റ്റിക്സിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഉസ്ബെക്കിസ്ഥാന്റെ ഈ ഇതിഹാസതാരം. ഇതുവരെ നേടിയത് 2 സ്വർണവും 4 വെള്ളിയും 2 വെങ്കലവും. ഇത്തവണ ഹാങ്ചോയിൽ വോൾട്ട്, ബാലൻസ് ബീം ഇവന്റുകളിലാണ് ഒക്സാന മത്സരിക്കുന്നത്. 1992 ബാർസിലോന ഒളിംപിക്സിൽ പതിനേഴുകാരിയായി അരങ്ങേറിയ ഒക്സാന 2021 ടോക്കിയോ വരെ മത്സരിച്ചത് 8 ഒളിംപിക്സുകളിൽ. മൂന്നു പതിറ്റാണ്ടിനിടെ 3 വ്യത്യസ്ത ടീമുകൾക്കു വേണ്ടി 2 ഒളിംപിക് മെഡലുകളും സമ്പാദ്യം.

English Summary: Oksana never retires!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.