1500 മീറ്ററിൽ 3 മെഡൽ

Mail This Article
×
പുരുഷൻമാരുടെ 1500 മീറ്ററിൽ ദേശീയ ചാംപ്യൻ അജയ്കുമാർ സരോജ് വെള്ളി നേടിയപ്പോൾ അതേ ഇനത്തിൽ വെങ്കലം നേടിയ മലയാളി താരം ജിൻസൻ ജോൺസൻ സന്തോഷം ഇരട്ടിപ്പിച്ചു. വനിതകളിൽ ഹർമിലൻ ബെയ്‌ൻസും വെള്ളി നേടിയതോടെ 1500 മീറ്ററിൽ ഇന്ത്യയുടെ മെഡലുകൾ മൂന്നായി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്റ്റാർട്ടിങ്ങിലുണ്ടായ വിവാദങ്ങളിൽ തളരാതെ പൊരുതിയാണ് ജ്യോതി യാരാജി മെഡലുറപ്പാക്കിയത്. ഫൈനലിൽ മൂന്നാംസ്ഥാനത്താണ് ജ്യോതി ഫിനിഷ് ചെയ്തതെങ്കിലും ഒന്നാമതെത്തിയ ചൈനീസ് താരത്തെ അയോഗ്യയാക്കിയതോടെ ജ്യോതിയുടെ വെങ്കലം വെള്ളിയായി മാറി.
English Summary: 3 medals in 1500m
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.