മലയാളത്തിൻറെ മരുമകൾ

Mail This Article
ഏഷ്യൻ ഗെയിംസ് വനിതകളുടെ റോളർ സ്കേറ്റിങ് മത്സരത്തിൽ ടീം ഇന്ത്യ നേടിയ വെങ്കലത്തിൽ കേരളത്തിനും ആഘോഷിക്കാനുള്ള വകയുണ്ട്. വനിതാ ടീമംഗമായ ആരതി കസ്തൂരി രാജ് മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാരിയയുടെ ഭാര്യയാണ്. ചെന്നൈ സ്വദേശിയായ ആരതി 5 വയസ്സുമുതൽ സ്കേറ്റിങ് രംഗത്തുണ്ട്.
2018 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിരുന്നെങ്കിലും മെഡൽ നേടാൻ സാധിച്ചില്ല. പിന്നീട് ഒട്ടേറെ പരുക്കുകൾ മൂലം കരിയർ തന്നെ അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും അവസാന ശ്രമമായി ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ കൂടി മത്സരിക്കാൻ തീരുമാനിച്ചു. എംബിബിഎസ് ബിരുദധാരിയായ ആരതി, നിലവിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. കേരള താരമായിരുന്ന സന്ദീപ് വാരിയർ ഇപ്പോൾ അഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായാണ് മത്സരിക്കുന്നത്.
English Summary: Arathi Kasthoori Raj won bronze medal in Asian Games