ലവ്‍ലിന ഫൈനലിൽ; പ്രീതിക്കും നരേന്ദറിനും വെങ്കലം

Mail This Article
×
ഹാങ്ചോ∙ ബോക്സിങ് റിങ്ങിലെ ഇടിമുഴക്കമായി ലോക ചാംപ്യൻ ലവ്‍ലിന ബോർഗോഹെയ്ൻ ഒളിംപിക് യോഗ്യതയും സുവർണ പ്രതീക്ഷയുമായി ഫൈനലിൽ കടന്ന ദിനത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തി പ്രീതി പവാറിനും നരേന്ദർ ബെർവെലിനും വെങ്കലം.
ഏഷ്യൻ ചാംപ്യൻഷിപ് വെള്ളി ജേതാവായ തായ്‌ലൻഡ് താരം ബൈസൻ മാനികോണിനെ 5–0നു തോൽപിച്ചാണ് ലവ്‍ലിന വനിതകളുടെ 75 കിലോഗ്രാമിൽ ഫൈനലിൽ കടന്നത്.
അതേസമയം, വനിതാ വിഭാഗം 54 കിലോഗ്രാം സെമിയിൽ പ്രീതിയും പുരുഷൻമാരുടെ 92 കിലോഗ്രാം സെമിയിൽ നരേന്ദറും പരാജയപ്പെട്ടു.
English Summary: Lovelina in the final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.