ADVERTISEMENT

ഏതാണ്ട് 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് വേദിയിൽ വീണ്ടും സിംഗപ്പുരിന്റെ ദേശീയഗാനം മുഴങ്ങി. ഇന്നലെ വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഒന്നാമതെത്തിയ ശാന്തി പെരേരയാണ് ഏഷ്യൻ ഗെയിംസിൽ 50 വർഷമായി സിംഗപ്പുർ നേരിട്ട സ്വർണമെഡൽ വറുതിക്ക് അറുതി വരുത്തിയത്. 1974ൽ നടന്ന ടെഹ്റാൻ ഗെയിംസിൽ വനിതകളുടെ 400 മീറ്ററിൽ ചൂ സ്വീ ലീ നേടിയ സ്വർണമായിരുന്നു അത്‌ലറ്റിക്സിൽ ഒടുവിലത്തേത്. കോട്ടയം ജില്ലയിലെ പാലായിൽ വേരുകളുള്ള ശാന്തി പെരേര കഴിഞ്ഞ ദിവസം 100 മീറ്ററിൽ വെള്ളി‌യും നേടിയിരുന്നു.

English Summary: Shanti Perera won the 200m final in asian games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT