ADVERTISEMENT

തിരുവനന്തപുരം ∙ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഏകദേശം 50 വർഷത്തിനു ശേഷം സിംഗപ്പുരിനായി സ്വർണം നേടിയ ശാന്തി പെരേരയ്ക്കു തിരുവനന്തപുരമായി ബന്ധമുണ്ട്. ശാന്തി പെരേരയുടെ മുത്തച്ഛൻ എൻ.എച്ച്.പെരേരയുടെ സ്വദേശമാണ് തിരുവനന്തപുരം വെട്ടുകാട്. കൊച്ചുതോപ്പിലെ ശോശാമ വൻ വീട്ടിലാണ് അദ്ദേഹം ഭാര്യ ഏലിയാമ്മ പെരേരയ്ക്കൊപ്പം താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകൻ ക്ലാരൻസ് പെരേരയുടെ മകളാണ് ശാന്തി. എന്നാൽ ശാന്തി ഇതുവരെ കേരളത്തിൽ വന്നിട്ടില്ല.  

എൻ.എച്ച്.പെരേരയ്ക്കു സിംഗപ്പുരിലായിരുന്നു ജോലി. അദ്ദേഹത്തിന്റെ മക്കൾ ജനിച്ചതും വളർന്നതും അവിടെ തന്നെ. പിന്നീട് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു വന്നെങ്കിലും കുടുംബം അവിടെ തന്നെ തുടർന്നു. 2012ൽ എൻ.എച്ച്.പെരേരയുടെ മരണശേഷം ഏലിയാമ്മ പെരേര സിംഗപ്പൂരിലേക്കു പോയി. ഇവരുടെ അടുത്ത ബന്ധുക്കൾ ഇപ്പോഴും വെട്ടുകാട് ഭാഗത്തുണ്ട്. ശാന്തിയും പിതാവും ഇപ്പോൾ ഹാങ്ചോയിലാണ്. നാളെ സിംഗപ്പുരിനു മടങ്ങും.

English Summary: Shanti Perera's Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com