2036 ഒളിംപിക്സ് വേദി: തീരുമാനം മൂന്നു വർഷത്തിനകം

Mail This Article
×
മുംബൈ ∙ 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താൽപര്യം അറിയിച്ചിരിക്കേ, വേദി സംബന്ധിച്ച് തീരുമാനമെടുക്കാൻ ചുരുങ്ങിയത് മൂന്ന് വർഷം എടുക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. ശനിയാഴ്ച ഐഒസി സമ്മേളനം ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒളിംപിക്സിന് വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം വ്യക്തമാക്കിയത്. പോളണ്ട്, മെക്സിക്കോ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അവർ.
അതിനിടെ, ക്രിക്കറ്റ് അടക്കം 5 കായികയിനങ്ങൾ 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ഐഒസി പൊതുയോഗത്തിൽ ഇന്നു വോട്ടെടുപ്പു നടന്നേക്കും.
English Summary:
The decision on 2036 Olympics venue will be taken in three year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.