രാജ്യാന്തര കായിക സമ്മേളനം ജനുവരിയിൽ തിരുവനന്തപുരത്ത്
Mail This Article
തിരുവനന്തപുരം∙ കായിക രംഗത്തെ വികസനവും സംരംഭക സാധ്യതകളും ചർച്ച ചെയ്യാനായി സംസ്ഥാന സർക്കാർ ജനുവരിയിൽ രാജ്യാന്തര കായിക സമ്മേളനം തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടത്തും. 24 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നു കായിക മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു.
സംസ്ഥാനത്ത് ഒരു കായിക സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ് പുതിയ കായിക നയത്തിന്റെ മുഖ്യ ഘടകം.
സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിൽ മാസങ്ങളായി ഫണ്ട് നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ‘അങ്ങനെയുണ്ടോ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അതു വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ധൂർത്ത് നടത്തുന്നുവെന്ന പരാതി അടിസ്ഥാനമില്ലാത്തതാണെന്നും മുഖവിലയ്ക്കെടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.