ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്യുഎഫ്ഐ) തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഒരു ഹർജിയുടെ പേരിൽ തിരഞ്ഞെടുപ്പു നടപടി മുഴുവൻ റദ്ദാക്കിയ സാഹചര്യം മനസ്സിലാകുന്നില്ലെന്നു ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് അനുമതി നൽകുകയും ഫലം ഹർജിയിലെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നു വ്യക്തമാക്കുകയുമായിരുന്നു വേണ്ടിയിരുന്നതെന്നും കോടതി പറ‍ഞ്ഞു. സുപ്രീം കോടതി ഇടപെടലോടെ ദേശീയ ഫെഡറേഷന്റെ തിരഞ്ഞെടുപ്പിനുള്ള വഴി തുറന്നു.

ഓഗസ്റ്റ് 11നു നിശ്ചയിച്ചിരുന്ന ദേശീയ ഫെഡറേഷൻ തിരഞ്ഞെടുപ്പ് അതിനു തലേന്നാണു പഞ്ചാബ്–ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്. 

ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷനു ദേശീയ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകിയതു ചോദ്യം ചെയ്തു ഹരിയാന റെസ്‌ലിങ് അസോസിയേഷൻ (എച്ച്ഡബ്യുഎ) നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. 

English Summary:

Supreme Court gives green signal to wrestling federation of india polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com