ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: പൊരുതി ജയിച്ച് ഇന്ത്യ
Mail This Article
സാന്റിയാഗോ (ചിലെ) ∙ വനിതാ ജൂനിയർ ഹോക്കി ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു മിന്നും ജയം. നിശ്ചിത സമയത്തു മത്സരം 3–3 സമനിലയായതിനെത്തുടർന്ന് നടന്ന പെനൽറ്റി ഷൂട്ടൗട്ടിൽ 3–2നാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ഗോൾകീപ്പർ മാധുരി കിൻഡോ നടത്തിയ കിടിലൻ സേവുകളാണ് കളി തിരിച്ചത്. നിശ്ചിത സമയത്ത് ഇന്ത്യയ്ക്കായി റോപ്നി കുമാരി, ജ്യോതി ഛാത്രി, സുനേലിറ്റ ടോപ്പോ എന്നിവർ ഗോൾ നേടി.
ഏഷ്യൻ ജൂനിയർ ഹോക്കി:ഇന്ത്യയ്ക്കു വിജയത്തുടക്കം
ക്വാലലംപുർ ∙ ഏഷ്യൻ ജൂനിയർ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. ദക്ഷിണ കൊറിയയെ 4–2നാണ് ഇന്ത്യ കീഴടക്കിയത്. ഫോർവേഡ് അരായ്ജീത് സിങ് ഹുണ്ടാലിന്റെ ഹാട്രിക്കാണ് ഇന്ത്യയ്ക്കു ഗംഭീരവിജയം ഉറപ്പാക്കിയത്. 11, 16, 41 മിനിറ്റുകളിലാണ് അരായ്ജീത് സിങ്ങിന്റെ ഗോളുകൾ. അമൻദീപും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. നാളെ വൈകിട്ട് 5.30ന് സ്പെയിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.