ADVERTISEMENT

ക്വാലലംപുർ ∙ പുരുഷ, വനിതാ ഡബിൾസ് ടീമുകൾ വിജയക്കുതിപ്പ് തുടരുമ്പോഴും മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ സിംഗിൾസിൽ ഇന്ത്യയ്ക്കു വീണ്ടും നിരാശ. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യവും രണ്ടാം ജയത്തോടെ ക്വാർട്ടറിലേക്കു മുന്നേറി. എന്നാൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പുറത്തായി.  

ലോക റാങ്കിങ്ങിൽ രണ്ടാംസ്ഥാനക്കാരായ സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും ഫ്രാൻസിന്റെ ലൂക്കാസ് കോർവേ, റോണൻ ലാബർ സഖ്യത്തെയാണ് രണ്ടാം റൗണ്ടിൽ തോൽപിച്ചത്  (21-11, 21-18). വനിതാ ഡബിൾസിൽ അശ്വിനി–തനിഷ സഖ്യം ഏഴാം സീഡ‍ായ ജപ്പാന്റെ വകാന നകഹാര– മാറ്റ്സിമോട്ടോ സഖ്യത്തെ അട്ടിമറിച്ചു (21-19, 13-21, 21-15). പുരുഷ സിംഗിൾസിൽ ഹോങ്കോങ് താരം ലോങ് അംഗസാണ് ശ്രീകാന്തിനെ (13-21, 17-21) തോൽപിച്ചത്.

English Summary:

India goes forward in doubles of Malaysia Open Badminton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com