ക്ലബ് ഓഫ് ദി ഇയർ!

Mail This Article
മികച്ച പ്രവർത്തനങ്ങളുമായി കഴിഞ്ഞ ഒരു വർഷം കായിരംഗത്ത് നിറഞ്ഞുനിന്ന കൂട്ടായ്മയാണോ നിങ്ങളുടെ ക്ലബ്?
എങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം. അപേക്ഷ അയയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്രയും ലഭിക്കും. പ്രധാനമായും കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ‍് ജേതാക്കളെ തിരഞ്ഞെടുക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം?
സംസ്ഥാന സർക്കാരിന്റെയോ ബന്ധപ്പെട്ട കായിക അസോസിയേഷനുകളുടെയോ അംഗീകാരമുള്ള കേരളത്തിലെ ക്ലബ്ബുകൾക്കും അക്കാദമികൾക്കും റജിസ്ട്രേഷൻ നമ്പർ സഹിതം അവാർഡിന് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബുകളെയും അക്കാദമികളെയും പരിഗണിക്കുന്നതല്ല.
അവാർഡിനുള്ള മാനദണ്ഡം?
കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവാണ് അവാർഡിനുള്ള പ്രധാന മാനദണ്ഡം. കായികരംഗത്തിനും സമൂഹത്തിനും നൽകിയിട്ടുള്ള മുൻകാല സംഭാവനകളും പരിഗണിക്കും.
പുരസ്കാരനിർണയം എങ്ങനെ?
ക്ലബ്ബുകളും അക്കാദമികളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനോരമ നിയോഗിക്കുന്ന വിദഗ്ധ സമിതി ആദ്യഘട്ടത്തിൽ ആറു ക്ലബ്ബുകളെ കണ്ടെത്തും. രണ്ടാം ഘട്ടത്തിൽ 6 ക്ലബ്ബിലും നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തൽ. തുടർന്ന് വിധിനിർണയം. കായികരംഗത്തെ പ്രമുഖരടങ്ങുന്ന സമിതിയുടെ തീരുമാനം അന്തിമം.
അപേക്ഷ അയയ്ക്കേണ്ട രീതി
പ്രത്യേക അപേക്ഷാ ഫോമില്ല. ക്ലബ്ബിന്റെ വിലാസം, ഭാരവാഹികൾ, പ്രധാന കായികനേട്ടങ്ങൾ, ക്ലബ്ബിനെക്കുറിച്ചുള്ള ചെറുവിവരണം, കായികേതര പ്രവർത്തനങ്ങളുണ്ടെങ്കിൽ വിശദാംശങ്ങൾ, ക്ലബ്ബിൽ നിന്നു ജില്ലാ, സംസ്ഥാന, രാജ്യാന്തര താരങ്ങളുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരണം, ക്ലബ് റജിസ്ട്രേഷൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കുക. ചിത്രങ്ങളും ചേർക്കാം.
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം:
സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, മലയാള മനോരമ, പിബി നമ്പർ 26, കോട്ടയം– 686 001 sportseditor@mm.co.in എന്ന ഇമെയിലിലും അപേക്ഷകൾ അയയ്ക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2024 മാർച്ച് 15
സംശയങ്ങൾക്കു വിളിക്കാം: 98460 61306 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)