ഗുകേഷ് പുതിയ അങ്കത്തിന്, സൂപ്പർബെറ്റ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ ഇറങ്ങും

Mail This Article
×
വാഴ്സ (പോളണ്ട്) ∙ കാൻഡിഡേറ്റ്സ് ചെസ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ് സൂപ്പർബെറ്റ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ അങ്കത്തിനിറങ്ങുന്നു. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി എന്നിവരുമുണ്ട്.
ആകെ 10 താരങ്ങൾ മത്സരിക്കുന്നതിൽ മുൻ ലോകചാംപ്യൻ മാഗ്നസ് കാൾസനാണ് ടോപ് സീഡ്. 9 റാപ്പിഡ് റൗണ്ടുകളും 18 ബ്ലിറ്റ്സ് റൗണ്ടുകളും ഉൾപ്പെടുന്ന ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 1,75,000 യുഎസ് ഡോളറാണ് (1.46 കോടി രൂപ).
English Summary: