ന്യൂഡൽഹി ∙ ലോക ചെസ് ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷും തമ്മിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു.  നവംബർ 20 മുതൽ  ഡിസംബർ 15 വരെയാണ് പുതിയ ലോകചാംപ്യനെ കണ്ടെത്താനായി ലോക ചെസ് ചാംപ്യൻഷിപ് സംഘടിപ്പിക്കുക. നിലവിൽ ഇന്ത്യ മാത്രമാണ് ഔദ്യോഗികമായി താൽപര്യപത്രം നൽകിയിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ ചെന്നൈയിലായിരിക്കും  ലോകം മുഴുവൻ കാത്തിരിക്കുന്ന പോരാട്ടം.

English Summary:

Chennai to prepare the world chess champion stage