ADVERTISEMENT

പാരിസ് ∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ യുഎസ്എയുടെ പതാക വഹിക്കാൻ യുവ ടെന്നിസ് താരം കോക്കോ ഗോഫ്. ഒളിംപിക്സിൽ യുഎസിന്റെ പതാക വഹിക്കുന്ന ആദ്യ വനിതാ ടെന്നിസ് താരമാകും ഇരുപതുകാരിയായ ഗോഫ്. ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസാണ് പുരുഷ ടീം പതാകയേന്തുന്നത്.

യുഎസ് ഓപ്പൺ ജേതാവായ ഗോഫിനു കോവിഡ് മൂലം ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ സിംഗിൾസിലും ഡബിൾസിലും മത്സരിക്കുന്നുണ്ട്.

‘ ഇത്തരമൊരു ബഹുമതി എന്നെത്തേടി വരുമെന്ന്  കരുതിയിരുന്നില്ല. ഒളിംപിക്സ് പോലൊരു വേദിയിൽ യുഎസ് ടീമിനെ പ്രതിനിധീകരിക്കുന്നതിലും വലിയ ആദരം വേറെ കിട്ടാനില്ല– ഗോഫ് പറഞ്ഞു.

English Summary:

Coco Goff and LeBron James as USA flag bearers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com