ADVERTISEMENT

പാരിസ് ∙ ഫെൻസിങ്ങിൽ ഒളിംപിക്സ് മെഡലിനായി പൊരുതുമ്പോൾ നദ ഹഫീസിന്റെയുള്ളിൽ മറ്റൊരു ജീവൻകൂടി തുടിച്ചിരുന്നു! തിങ്കളാഴ്ച വനിതാ ഫെൻസിങ് സാബ്‍റെ ഇനത്തിൽ പ്രീക്വാർട്ടറിലെത്തി കരിയറിലെ മികച്ച നേട്ടം കൈവരിച്ച ഈജിപ്തിന്റെ വനിതാ താരമാണ് താൻ 7 മാസം ഗർഭിണിയാണെന്ന വെളിപ്പെടുത്തലിലൂടെ കായികലോകത്തെ അമ്പരപ്പിച്ചത്.

' മത്സരവേദിയിൽ എന്നെയും എതിരാളിയെയും മാത്രമാണ് നിങ്ങൾ കണ്ടിട്ടുണ്ടാകുക. പക്ഷേ ശരിക്കും 3 പേരുണ്ടായിരുന്നു. ഇനിയും ഈ ലോകത്തേക്ക് എത്താത്ത എന്റെ കുഞ്ഞും അവിടെ എനിക്കൊപ്പമുണ്ടായിരുന്നു' – നദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുപത്താറുകാരിയുടെ മൂന്നാം ഒളിംപിക്സായിരുന്നു പാരിസിലേത്. ഒളിംപിക്സിൽ നദയുടെ ഏറ്റവും മികച്ച പ്രകടനവും ഇത്തവണയാണ്.

English Summary:

Egyptian star was 7 months pregnant while competing in Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com