ADVERTISEMENT

ലഹോർ ∙ പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ പിന്നിട്ട സ്വർണദൂരത്തിനൊപ്പം ഇനി അർഷാദ് നദീമിന്റെ കാറും കുതിക്കും.  ഒളിംപിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ പാക്കിസ്ഥാൻ താരമായ അർഷാദിന് ‌പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ നൽകിയ പാരിതോഷികം ഒരു കോടി പാക്കിസ്ഥാൻ രൂപയും (ഏകദേശം 30 ലക്ഷം ഇന്ത്യൻ രൂപ) ഒരു ആഡംബര കാറും.

പുരുഷ ജാവലിൻ ത്രോ ഫൈനലിൽ ഒളിംപിക് റെക്കോർഡിട്ട് സ്വർണം നേടിയപ്പോൾ അർഷാദ് കുറിച്ച ദൂരമായ 92.97 മീറ്റർ പുതിയ കാറിന്റെ റജിസ്ട്രേഷൻ നമ്പറിന്റെ ഭാഗമാണ്.  പാരിതോഷിക തുകയും കാറും  അർഷാദ് നദീമിന്റെ വീട്ടിലെത്തി പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസ് സമ്മാനിച്ചു. ഒപ്പം പുതിയ കാറിന്റെ നമ്പർ പ്ലേറ്റും നൽകി.

അർഷാദിന്റെ പരീശീലകൻ സൽമാൻ ഇഖ്ബാലിന് 50 ലക്ഷം പാക്കിസ്ഥാൻ രൂപയും (ഏകദേശം 15 ലക്ഷം ഇന്ത്യൻ രൂപ) കൈമാറി. ‌

English Summary:

Arshad, First Pakistani star who win individual gold at Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com