ADVERTISEMENT

സണ്ട്ഫോർട്ട് (നെതർലൻഡ്സ്) ∙ ഡച്ച് ഗ്രാൻപ്രിയിൽ നാട്ടുകാരൻ മാക്സ് വേർസ്റ്റപ്പന്റെ അപ്രമാദിത്യം തകർത്ത് ലാൻഡ് നോറിസ്. ഫോർമുല വൺ ഡച്ച് ഗ്രാൻപ്രിയിൽ അജയ്യനായിരുന്ന റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പനെ രണ്ടാം സ്ഥാനത്താക്കി മക്‌ലാരന്റെ ലാൻഡോ നോറിസ് ജേതാവായി. നോറിസിന്റെ കരിയറിലെ രണ്ടാം ഫോർമുല വൺ വിജയമാണിത്.

ഒന്നാമനായി റേസ് തുടങ്ങിയ ട്രിപ്പിൾ ലോക ചാംപ്യൻ വേർസ്റ്റപ്പനെ 22.896 സെക്കൻഡുകൾക്ക് പിന്നിലാക്കിയാണ് ഇരുപത്തിനാലുകാരൻ നോറിസ് സണ്ട്ഫോർട്ട് ട്രാക്കിൽ ജേതാവായത്. ആറാമതു റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലയർ മൂന്നാമനായി ചെക്കേഡ് ഫ്ലാഗ് കടന്നു.

English Summary:

Lando Norris won the Dutch Grand Prix

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com