ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്സിൽ പ്രസിഡന്റ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. 

‘‘എന്തുപിന്തുണയാണ് എനിക്കവിടെ ലഭിച്ചതെന്ന് അറിയില്ല. പി.ടി.ഉഷ മാഡം എന്നെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഒരു ഫോട്ടോ എടുത്തു. നിങ്ങൾ പറഞ്ഞതുപോലെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അവിടെയും രാഷ്ട്രീയമാണ് നടന്നത്. അതുകൊണ്ടാണ് ഞാനാകെ തകർന്നുപോയത്. ഒരുപാട് പേരുപറയുന്നു ഗുസ്തി വിടരുന്നതെന്ന്. എന്തിന് ഞാനിത് തുടരണം? എല്ലായിടത്തും രാഷ്ട്രീയമുണ്ട്.’’– വിനേഷ് പറഞ്ഞു. 

‘‘നിങ്ങൾ ആശുപത്രിക്കിടക്കയിലാണ്. എന്താണ് പുറത്തുനടക്കുന്നതെന്ന് അറിയില്ല. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുകയാണ്. അവിടെ എന്നോട് ചോദിക്കാതെ ഫോട്ടോ എടുത്ത് എന്നോടൊപ്പം നിൽക്കുന്നുണ്ടെന്ന് കാണിക്കുന്നതിനായി സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്യുകയാണ്. അങ്ങനെയാണോ നിങ്ങൾ പിന്തുണ കാണിക്കുന്നത്? പോസ് ചെയ്യുന്നതിലപ്പുറം അതെന്താണ്?’’ – വിനേഷ് ഫോഗട്ട് ചോദിച്ചു. 

English Summary:

Vinesh Phogat against PT Usha

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com