ചെസ് ഒളിംപ്യാഡ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം

Mail This Article
×
ബുഡാപെസ്റ്റ് (ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ മൊറോക്കോയെ 4–0നു തോൽപിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ എന്നിവരാണു വിജയം കണ്ടത്. വരുന്ന ലോക ചാംപ്യൻഷിപ്പിൽ ഡിങ് ലിറന്റെ എതിരാളിയായ ഡി.ഗുകേഷിനു ഇന്ത്യ വിശ്രമം നൽകി. വനിതകളിൽ ഇന്ത്യ ജമൈക്കയെ തോൽപിച്ചു (3.5–0.5) ആർ. വൈശാലി, താനിയ സച്ദേവ്, ദിവ്യ ദേശ്മുഖ് എന്നിവർ വിജയം കണ്ടു. വാന്തിക അഗർവാളിന്റെ മത്സരം സമനിലയായി.
English Summary: