ADVERTISEMENT

ബുഡാപെസ്റ്റ് (ഹംഗറി)∙ ശക്തരായ ഇറാനെ തകർത്ത് (3.5–0.5) ഇന്ത്യ ലോക ചെസ് ഒളിംപ്യാഡിൽ സ്വർണനേട്ടത്തോട് ഒന്നുകൂടി അടുത്തു. എട്ടാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിൽ ഡി.ഗുകേഷും അർജുൻ എരിഗെയ്സിയും വിദിത് ഗുജറാത്തിയും ഇന്ത്യയ്ക്കായി വിജയം കണ്ടു. ആർ. പ്രഗ്നാനന്ദയുടെ കളി സമനിലയായി. 

     പരാജയമറിയാതെയാണ് ഒളിംപ്യാഡിൽ ഇതുവരെ 16 പോയിന്റുകളുമായി ഇന്ത്യയുടെ മുന്നേറ്റം. മൂന്നാം ബോർഡിൽ അർജുൻ എരിഗെയ്സിയും (8 കളികളിൽ ഏഴു ജയവും ഒരു സമനിലയും)  ഒന്നാം ബോർഡിൽ ഡി. ഗുകേഷും (7 കളികളിൽ 6 ജയവും ഒരു സമനിലയും) വ്യക്തിഗത സ്വർണനേട്ടത്തിലേക്ക് അടുത്തു. ഏഴാം റൗണ്ടിൽ ഇന്ത്യൻ ഓപ്പൺ ടീം ചൈനയെയും   ഇന്ത്യൻ വനിതാ ടീം ജോർജിയയെയും തോൽപിച്ചിരുന്നു.

English Summary:

India to win gold in Chess Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com