ADVERTISEMENT

സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ മൂന്നാം കളിയിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്. ഇതോടെ ഇരുവർക്കും 1.5 പോയിന്റ് വീതമായി. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾക്കാണ് കിരീടം. 

ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. ക്ലാസിക്കൽ ചെസിൽ ലോക ചാംപ്യനായ ഡിങ് ലിറൻ ജയിക്കുന്നത് 304 ദിവസം നീണ്ട സുദീർഘമായ ഇടവേളയ്ക്കു ശേഷമായിരുന്നു. രണ്ടാം കളിയിൽ ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്.

English Summary:

Gukesh beats Liren in World Chess Championship 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com