അഞ്ച് മണിക്കൂർ, 22 മിനിറ്റ് നീണ്ട പോരാട്ടം, ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ഏഴാം ഗെയിമും സമനിലയില്‍ അവസാനിച്ചു

Mail This Article
×
സിംഗപ്പൂര്‍∙ ലോക ചെസ് ചാംപ്യൻഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിനെതിരെ കഷ്ടിച്ച് സമനില പിടിച്ച് ചൈനയുടെ ഡിങ് ലിറൻ. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഏഴാം ഗെയിം സമനിലയിൽ കലാശിച്ചത്. അഞ്ച് മണിക്കൂർ, 22 മിനിറ്റാണ് ഏഴാം ഗെയിം നീണ്ടത്. ലോക ചെസ് ചാംപ്യൻഷിപ്പിലെ ഇതുവരെയുള്ള ഗെയിമുകളിൽ ദൈർഘ്യമേറിയ ഗെയിമായിരുന്നു ചൊവ്വാഴ്ചത്തേത്.
ഇതോടെ ഇരു താരങ്ങൾക്കും 3.5 പോയിന്റു വീതമായി. ഡി. ഗുകേഷും ഡിങ് ലിറനും ഇതുവരെ ഒരു ഗെയിം വീതമാണ് ജയിച്ചത്. അഞ്ച് ഗെയിമുകളിൽ സമനിലയായിരുന്നു ഫലം. ആകെ 14 ഗെയിമുകളാണു ചാംപ്യൻഷിപ്പിലുള്ളത്. 72–നീക്കങ്ങൾക്കൊടുവിലാണ് ഏഴാം ഗെയിം സമനിലയിൽ അവസാനിപ്പിച്ചത്. ചാംപ്യൻഷിപ്പ് ഉറപ്പിക്കാൻ രണ്ടു താരങ്ങൾക്കും ഇനി നാലു പോയിന്റുകൾ ആവശ്യമുണ്ട്. മത്സരത്തിലെ എട്ടാം ഗെയിം ബുധനാഴ്ച നടക്കും.
English Summary: