ADVERTISEMENT

മസ്കത്ത് ∙ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തടയിടാൻ മലേഷ്യയ്ക്കുമായില്ല. പൊരുതിക്കളിച്ച മലേഷ്യൻ ടീമിനെ 3–1ന് തോൽപിച്ച്, നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തു. ജപ്പാനെ 4–2ന് തോൽപിച്ചു പാക്കിസ്ഥാനും ഫൈനലിലെത്തിയതോടെ ഇന്നത്തെ ഫൈനൽ കഴിഞ്ഞ വർഷത്തിന്റെ തനിയാവർത്തനമായി. 2023ൽ സലാലയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ 2–1നു തോൽപിച്ചിരുന്നു. ഇന്നു രാത്രി 8.30ന് നടക്കുന്ന ഫൈനൽ മത്സരം ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ യുട്യൂബ് ചാനലിൽ തൽസമയം കാണാം.

വൻ ജയങ്ങളുമായി ടൂർണമെന്റിൽ ഉജ്വല കുതിപ്പ് നടത്തിയ ഇന്ത്യ സെമി ഫൈനൽ മത്സരത്തിന്റെ തുടക്കത്തിലേ ലീഡ് നേടി. പത്താം മിനിറ്റിൽ ധിൽരാജ് സിങ്ങിലൂടെയായിരുന്നു ആദ്യ ഗോൾ. എന്നാൽ തുടർന്നുള്ള അരമണിക്കൂറിൽ ഗോൾ വഴങ്ങാതെ ഇന്ത്യയെ മലേഷ്യൻ പ്രതിരോധം പിടിച്ചുകെട്ടി. ഒടുവിൽ 45–ാം മിനിറ്റിൽ പെനൽറ്റി കോർണറിൽ നിന്ന് രോഹിത് നേടിയ ഗോളിലൂടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. 53–ാം മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഷാർദനന്ദ് തിവാരി ഇന്ത്യയുടെ ഗോൾനേട്ടം മൂന്നാക്കി ഉയർത്തി.

57–ാം മിനിറ്റിൽ മലേഷ്യയുടെ ആശ്വാസ ഗോളിന് വഴിയൊരുക്കിയതും പെനൽറ്റി കോർണറാണ്. അവസാന മിനിറ്റുകളിൽ ഇന്ത്യൻ ഗോൾമുഖത്തേക്ക് ആർത്തിരമ്പിയ മലേഷ്യ താരങ്ങൾ വീണ്ടും ഗോളിനു ശ്രമിച്ചെങ്കിലും ഇന്ത്യൻ ഗോൾകീപ്പറും പ്രതിരോധനിരയും അവരുടെ വഴിയടച്ചു.

English Summary:

Junior Asia Cup: Defending champions India will face Malaysia in the Junior Asia Cup hockey semi-final today. The team, coached by Olympian PR Sreejesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com