ലോക ചെസ് ചാംപ്യൻഷിപ്പ്: ചൈനീസ് താരം ഡിങ് ലിറനെതിരെ വീണ്ടും സമനില വഴങ്ങി ഇന്ത്യയുടെ ഗുകേഷ്

Mail This Article
×
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഏഴാം ഗെയിമിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ തൊട്ടടുത്തെത്തിയ വിജയം നഷ്ടമാക്കിയ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, എട്ടാം ഗെയിമിലും സമനില. ഇത്തവണയും നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെതിരെ ഒരു ഘട്ടത്തിൽ മുൻതൂക്കം നേടിയ ഗുകേഷ്, ഒടുവിൽ സമനില വഴങ്ങുകയായിരുന്നു. ഇതോടെ പോയിന്റ് നിലയിൽ 4–4 എന്ന സ്കോറിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യൻഷിപ്പിൽ, ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നവരാണ് വിജയിക്കുക.
ഏഴാം ഗെയിമിൽ നിർണായകമായ ആധിപത്യം നേടി വിജയത്തിലേക്കു കുതിക്കുമ്പോൾ, സമയസമ്മർദത്തിൽ ഗുകേഷ് വരുത്തിയ പിഴവുകളാണു തിരിച്ചടിയായത്. ഇതുവരെ നടന്ന എട്ടു ഗെയിമുകളിൽ ഗുകേഷും ഡിങ് ലിറനും ഒരു ഗെയിമാണ് ജയിച്ചത്. ശേഷിക്കുന്ന ആറു ഗെയിമുകൾ സമനിലയിൽ അവസാനിച്ചു.
English Summary: