വീണ്ടും സമനില; ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ഒൻപതാം ഗെയിമും ഒപ്പത്തിനൊപ്പം

Mail This Article
×
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഒൻപതാം പോരാട്ടവും സമനിലയിൽ. ഇന്ത്യയുടെ ഡി. ഗുകേഷും ചൈനീസ് താരം ഡിങ് ലിറനും തമ്മിലുള്ള ഒൻപതാം ഗെയിം 54 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ അവസാനിച്ചത്. ഇതോടെ രണ്ടു താരങ്ങള്‍ക്കും 4.5 പോയിന്റു വീതമായി.
ഗുകേഷും ഡിങ് ലിറനും ഓരോ ഗെയിം വിജയിച്ചപ്പോൾ, ഏഴ് ഗെയിമുകൾ സമനിലയിൽ കലാശിച്ചു. വെള്ളിയാഴ്ച വിശ്രമ ദിനമാണ്. തുടർച്ചയായ അഞ്ച് സമനിലകൾക്കു ശേഷം ഗുകേഷ് വിജയത്തിനായി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.
English Summary: