12–ാം ഗെയിം കൈവിട്ട് ഡി. ഗുകേഷ്, ചൈനീസ് താരത്തിന് വിജയം; പോയിന്റിൽ വീണ്ടും ഒപ്പത്തിനൊപ്പം

Mail This Article
×
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ 12–ാം ഗെയിം കൈവിട്ട് ഇന്ത്യയുടെ ഡി. ഗുകേഷ്. 12–ാം ഗെയിം വിജയിച്ച് ചൈനയുടെ ഡിങ് ലിറൻ പോയിന്റ് നിലയിൽ ഗുകേഷിനൊപ്പമെത്തി. ഇതോടെ ഇരുവർക്കും 6 പോയിന്റു വീതമായി. ഞായറാഴ്ച നടന്ന 11–ാം ഗെയിം ജയിച്ച് ഇന്ത്യൻ താരം മുന്നിലെത്തിയിരുന്ന ചാംപ്യൻഷിപ്പിൽ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നൽകുകയായിരുന്നു.
22 നീക്കങ്ങൾ അവസാനിക്കുമ്പോൾ തന്നെ മത്സരത്തിൽ ഡിങ് ലിറൻ വ്യക്തമായ മേൽക്കൈ നേടിയിരുന്നു. 39–ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു. ചാംപ്യൻഷിപ്പിൽ ഇനി രണ്ടു ഗെയിമുകൾ കൂടി ബാക്കിയുണ്ട്. നേരത്തേ, ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ജയിച്ച ഡിങ് ലിറനെതിരെ മൂന്നാം മത്സരത്തിൽ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടർച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്.
English Summary: