തോൽവിയിൽനിന്ന് ഉയിർക്കുന്ന ഫീനിക്സ്: കേരളത്തിൽ നിന്നുള്ള ആദ്യ ഗ്രാൻഡ് മാസ്റ്റർ ഗോപാൽ എഴുതുന്നു

Mail This Article
×
ഒരു ചെസ് കളിക്കാരനെന്ന നിലയിൽ ഗുകേഷിന്റെ വളർച്ചയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. നാലെണ്ണം മാത്രം പറയാം. 18 വയസ്സേ ഉള്ളൂവെങ്കിലും മുപ്പതുകാരന്റെ പക്വതയുണ്ടെന്നതാണ് പ്രധാനം. ഒരു കളിയിലെ ജയവും തോൽവിയുമൊന്നും അടുത്ത കളിയിൽ ഗുകേഷിനെ ബാധിക്കാറില്ല.
രണ്ടാമത് പറയേണ്ടത് ഫൈറ്റിങ് സ്പിരിറ്റാണ്. ഗാരി കാസ്പറോവ്, ബോബി ഫിഷർ, ആനന്ദ് തുടങ്ങിയവർക്കുള്ള മനഃസ്ഥിതി. മോശം കരുനിലയിലും പ്രതീക്ഷവിടാതെ കളിക്കുമെന്നതാണ് മൂന്നാമത്. നന്നായി പ്രതിരോധിക്കും. തോൽവി ഭീഷണിയുള്ള കളികൾ ഗുകേഷ് സമനയിലയാക്കുകയോ വിജയിക്കുകയോ ചെയ്തതിന് ഉദാഹരണം ഏറെ
നാലാമത് കളിയിലെ വേരിയേഷൻസ് കണക്കൂകൂട്ടി വിശകലനം ചെയ്യാനുള്ള കഴിവാണ്. ഇക്കാര്യത്തിൽ നിലവിൽ ഗുകേഷിനെ വെല്ലാൻ ആരുമില്ല.
English Summary: