ദേശീയ സീനിയർ പുരുഷവിഭാഗം ഹാൻഡ്ബോൾ ചാംപ്യൻഷിപ്: കേരളത്തിന് വിജയത്തുടക്കം
Mail This Article
ചങ്ങനാശേരി ∙ ദേശീയ സീനിയർ പുരുഷവിഭാഗം ഹാൻഡ്ബോൾ ചാംപ്യൻഷിപ് മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. എതിരാളികളായ ഒഡീഷയെ (31–16) പരാജയപ്പെടുത്തിയാണ് കേരളം വിജയിച്ചത്. ഈ മാസം 29 വരെ എസ്ബി കോളജ്, അസംപ്ഷൻ കോളജ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. മത്സരങ്ങളുടെ ഉദ്ഘാടനം കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി.ഏബ്രഹാം നിർവഹിച്ചു. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, ഹാൻഡ്ബോൾ അസോസിയേഷൻ ഓഫ് ഇന്ത്യ സിഇഒ ഡോ. ആനന്ദേശ്വർ പാണ്ഡെ, സെക്രട്ടറി ജനറൽ ഡോ. തേജ്‌രാജ് സിങ്, കേരള ഹാൻഡ് ബോൾ അസോസിയേഷൻ ചെയർമാൻ ബിഫി വർഗീസ്, സെക്രട്ടറി എസ്.എസ്.സുധീർ, എസ്.രാജീവ്, എസ്ബി കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഫാ. തോമസ് ജോസഫ് പാറത്തറ, ടി.കെ.രാഹുൽ, ജിഗി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.