ജമ്മു കശ്മീരിനെ തോൽപിച്ച് കേരളം, പൂള് ജേതാക്കളായി പ്രീക്വാർട്ടറില്‍
Mail This Article
×
ചങ്ങനാശേരി∙ സീനിയർ പുരുഷ വിഭാഗം ദേശീയ ഹാൻഡ്‌ബോള്‍ ലീഗ് മത്സരത്തിൽ കേരളം 28നെതിരെ 33 ഗോളുകൾക്ക് ജമ്മു കശ്മീരിനെ പരാജയപ്പെടുത്തി. ഇതോടുകൂടി ലീഗിൽ കളിച്ച 3 കളികളും വിജയിച്ചു പൂൾ ജേതാവായി കേരളം പ്രീക്വാർട്ടർ ഉറപ്പിച്ചു.
നാളെ രാവിലെ നടക്കുന്ന മത്സരത്തിൽ ഹിമാചൽ പ്രദേശാണ് കേരളത്തിന്റെ പ്രീക്വാർട്ടർ എതിരാളികൾ. കേരളത്തോടൊപ്പം ഹരിയാന, ബംഗാൾ, റെയിൽവേസ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ചണ്ഡിഗഡ്, തമിഴ്നാട്, ബിഹാർ, രാജസ്ഥാൻ, പഞ്ചാബ്, സർവീസസ് എന്നീ ടീമുകളും പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
English Summary:
National Handball, Kerala beat Jammu Kashmir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.