ലോക ബ്ലിറ്റ്സ് ചെസ്: ആർ. വൈശാലി ക്വാർട്ടർ ഫൈനലിൽ
Mail This Article
×
ന്യൂയോർക്ക് ∙ അതിവേഗ ചെസ് മത്സരവിഭാഗമായ ലോക ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി വനിതാ വിഭാഗം ക്വാർട്ടർഫൈനലിൽ.
9.5 പോയിന്റ് നേടി ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വൈശാലി അവസാന എട്ടിലെത്തിയത്. പുരുഷ– വനിതാ വിഭാഗങ്ങളിൽ യോഗ്യതാറൗണ്ടിൽ പങ്കെടുത്ത മറ്റെല്ലാ ഇന്ത്യൻ താരങ്ങളും ക്വാർട്ടർ ഫൈനലിലെത്താതെ പുറത്തായി. ലോക വനിതാ റാപിഡ് ചെസ് ചാംപ്യനായ കൊനേരു ഹംപിക്കും ബ്ലിറ്റ്സിൽ ഫൈനൽ യോഗ്യത നേടാനായില്ല.
ഓപ്പൺ വിഭാഗത്തിൽ വൈശാലിയുടെ സഹോദരൻ ആർ. പ്രഗ്നാനന്ദയ്ക്കും ക്വാർട്ടറിലെത്താനായില്ല. 3 മിനിറ്റ് സമയക്രമത്തിൽ ഓരോ നീക്കത്തിനും 2 സെക്കൻഡ് ഇൻക്രിമെന്റ് ലഭിക്കുന്ന വിധത്തിലുള്ള ചെസ് മത്സരമാണ് ബ്ലിറ്റ്സ്.
English Summary:
World Blitz Chess: R. Vaishali's impressive performance propels her into the World Blitz Chess Championship quarterfinals. Her 9.5 points secured her spot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.