ADVERTISEMENT

സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ്യാഭ്യാസ വകുപ്പ് വിലക്കു പ്രഖ്യാപിച്ച കോതമംഗലം മാർ ബേസിൽ, തിരുനാവായ നവാമുകുന്ദ സ്കൂളുകളുടെ കരുത്തിലായിരുന്നു ദേശീയ സ്കൂൾ അത്‍ലറ്റിക്സിൽ കേരളത്തിന്റെ കിരീടക്കുതിപ്പ്. മീറ്റിൽ കേരളത്തിനായി കൂടുതൽ വ്യക്തിഗത മെഡലുകൾ നേടിയത് മാർ ബേസിൽ സ്കൂളാണ്.

വ്യക്തിഗത ഇനത്തിൽ ഒന്നുവീതം സ്വർണവും വെള്ളിയും വെങ്കലവുമാണ് മാർ ബേസിലിന്റെ നേട്ടം. ഇതേ സ്കൂളിലെ ജസീം റസാഖ് 4–400 റിലേയിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു.

പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ നവാമുകുന്ദയുടെ ആദിത്യ അജി ഇന്നലെ റിലേയിൽ വെള്ളി നേടിയ ടീമിലും അംഗമായി. മുഹമ്മദ് ഷാമിൽ ആൺകുട്ടികളുടെ 4–100 റിലേയിൽ മത്സരിച്ചു.

English Summary:

Kerala's National School Athletics victory : Kerala schools, banned from the state meet, dominated the National School Athletics championships. Kothamangalam Mar Baselios and Tirunavaya Navamukunda schools won multiple medals, showcasing exceptional athletic talent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com