നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം; പാരിസിൽ സ്വർണം നേടിയ പാക്ക് താരം അർഷാദ് നദീം അഞ്ചാമത്
Mail This Article
×
ന്യൂഡൽഹി ∙ യുഎസ് അത്‌ലറ്റിക്സ് മാസികയായ ‘ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ’ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യൻ താരം നീരജ് ചോപ്ര. പാരിസ് ഒളിംപിക്സ് വെള്ളി മെഡൽ ഉൾപ്പെടെ കഴിഞ്ഞ വർഷം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതാണ് ഇരുപത്തിയേഴുകാരൻ നീരജിനെ തുടരെ രണ്ടാം വർഷവും റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചത്.
പാരിസിൽ വെങ്കലം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് രണ്ടാമത്. ഒളിംപിക് റെക്കോർഡോടെ (92.97 മീറ്റർ) സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീം 5–ാം സ്ഥാനത്താണ്.
English Summary:
Neeraj Chopra: World's Best Javelin Thrower in 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.