ന്യൂഡല്‍ഹി∙ ഖൊ ഖൊ ലോകകപ്പിൽ വിജയക്കുതിപ്പു തുടർന്ന് ഇന്ത്യ. ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച ഇന്ത്യൻ പുരുഷ ടീം, രണ്ടാം പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി. 64–34നാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ വിജയം. ടോസ് നേടിയ ബ്രസീൽ അറ്റാക്കിങ് തിരഞ്ഞെടുത്തെങ്കിലും മത്സരത്തിലെ അന്തിമ വിജയം ഇന്ത്യയ്ക്കായിരുന്നു. അതേസമയം ഇന്ത്യൻ വനിതാ ടീം ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയെ 175–18 എന്ന പോയിന്റിന് തോൽപിച്ചു.

English Summary:

India beat Brazil in Kho Kho World Cup