ADVERTISEMENT

ന്യൂഡൽഹി∙ പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി ഇന്ത്യയുടെ ചരിത്ര നേട്ടം. ഫൈനലിൽ നേപ്പാളിനെയാണ് ഇരു ടീമുകളും പരാജയപ്പെടുത്തിയത്. ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന വനിതാ ഫൈനലിൽ‌ 78–40നാണ് ഇന്ത്യയുടെ ജയം. ഒന്നാം ടേണിൽ ഇന്ത്യ 34 പോയിന്റ് നേടി. രണ്ട്, മൂന്നു ടേണുകളിലും ഇന്ത്യ ആധിപത്യം പുലർത്തി. രണ്ടാം ടേണിൽ മാത്രമാണ് നേപ്പാൾ അൽപമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്.

54–36 പോയിന്റിനാണ് പുരുഷ ടീം നേപ്പാളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ഇന്ത്യ മേൽക്കൈ പുലർത്തി. ഒന്നാം ടേണിൽ 26–0 നേടി ഇന്ത്യ രണ്ടാം ടേണിൽ 56–18 എന്ന ശക്തമായ നിലയിലെത്തി. അവസാന ടേണിൽ നേപ്പാളിന് 8 പോയിന്റ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.

india-kho-kho-2
ഡൽഹിയിൽ ഖോഖൊ ലോകകപ്പിൻ്റെ വനിതാ വിഭാഗം കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ആഹ്ലാദം. (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ)
English Summary:

India's Kho Kho teams achieved a historic double win at the World Cup, defeating Nepal in both the men's and women's finals. This landmark achievement is a testament to the incredible talent and dedication of Indian athletes in this exciting sport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com