ADVERTISEMENT

ന്യൂഡൽഹി∙ ജാവലിൻ ത്രോ താരവും ഒളിംപിക്സ് സ്വർണമെഡൽ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.

ഹരിയാനയിൽനിന്നു തന്നെയുള്ള ഹിമാനി യുഎസിലെ ഫ്രാങ്ക്ളിൻ പിയേഴ്സ് യൂണിവേഴ്സിറ്റിയിൽ ടെന്നിസ് താരവും പരിശീലകയുമാണ്. 2016ന് മലേഷ്യയിൽ നടന്ന ലോക ജൂനിയർ ടെന്നിസ് ചാംപ്യൻഷിപ്പിൽ ഹിമാനി സ്വർണം നേടിയിട്ടുണ്ട്.

സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയുമാണ്. സോനിപ്പത്തിൽ 2 ദിവസം മുൻപായിരുന്നു വിവാഹമെന്നും നീരജും ഹിമാനിയും ഇപ്പോൾ വിദേശത്തു ഹണിമൂൺ ആഘോഷിക്കുകയാണെന്നും ബന്ധുക്കളിലൊരാൾ ‘പിടിഐ’ വാർത്താ ഏജൻസിയോടു പറഞ്ഞു.

English Summary:

Double Olympic Medallist Neeraj Chopra Gets Married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com