ADVERTISEMENT

ബെംഗളൂരു ∙ ദേശീയ സീനിയർ 3x3 ബാസ്കറ്റ്ബോളിൽ കേരള വനിതാ ടീമിനു കിരീടം. കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തമിഴ്നാടിനെ 16–12നു കേരളം തോൽപിച്ചു. ഇന്നലെ രാവിലെ നടന്ന സെമിഫൈനൽ മത്സരത്തിൽ തെലങ്കാനയെ (19-17) തോൽപിച്ചാണ് കേരള വനിതകൾ ഫൈനലിലെത്തിയത്. കേരള ടീം: ആർ. ശ്രീകല (ക്യാപ്റ്റൻ), സൂസൻ ഫ്ലോറന്റിന, കവിത ജോസ് (മൂവരും കെഎസ്ഇബി) വി.ജെ.ജയലക്ഷ്മി (കേരള പോലീസ്). മലയാളി താരം പ്രണവ് പ്രിൻസിന്റെ നേതൃത്വത്തിലിറങ്ങിയ തമിഴ്നാട് പുരുഷ ടീം 21–16ന് ഉത്തർപ്രദേശിനെ തോൽപിച്ചു ജേതാക്കളായി.

English Summary:

Kerala Women's Basketball Team Triumphs: The Kerala women's team clinched the national 3x3 basketball championship title, defeating Tamil Nadu in a thrilling final match.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com