ദേശീയ ഗെയിംസ് ബാഡ്മിന്റൻ: മത്സരിക്കാൻ കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സുനിൽ ഒയാസിസിന്റെ മകളും

Mail This Article
×
കൊച്ചി∙ വനിത ഡബിൾസിൽ അപർണ– ആരതി സഖ്യത്തിനൊപ്പം പവിത്ര നവീൻ– നയന ഒയാസിസ് സഖ്യവും കേരളത്തിനു വേണ്ടി കളിക്കും. സംസ്ഥാന സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ നിലവിലെ ഡബിൾസ് ചാംപ്യൻമാരാണു പവിത്രയും നയനയും.
ഡബിൾസ് ദേശീയ റാങ്കിങ്ങിൽ പവിത്ര ഒൻപതാമതും നയന പതിനാലാമതുമാണ്. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സുനിൽ ഒയാസിസിന്റെ മകളാണ് നയന. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന്റെ ഹെഡ് കോച്ചാണ് സുനിൽ ഇപ്പോൾ.
English Summary:
Kerala Badminton: Nayana Oasis follows father's footsteps in Kerala's sporting arena
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.