ADVERTISEMENT

വിക് ആൻ സീ (നെതർലൻഡ്സ്) ∙ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ ഒറ്റയ്ക്ക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ടിൽ ഇന്ത്യൻ സഹതാരം ലിയോൺ ലൂക്ക് മെൻഡോസയെ തോൽപിച്ച പ്രഗ്ഗയ്ക്ക് 3.5 പോയിന്റായി. 3 പോയിന്റോടെ പി.ഹരികൃഷ്ണ മൂന്നാമതും 2.5 പോയിന്റോടെ ലോകചാംപ്യൻ ഡി.ഗുകേഷ് 5–ാം സ്ഥാനത്തുമുണ്ട്.

ഹരികൃഷ്ണ ഇന്നലെ നെതർലൻഡ്സ് താരം മാക്സ് വാർമെർഡാമിനെ തോൽപിച്ചു. ഗുകേഷ് സെർബിയൻ താരം അലക്സി സരനയുമായി സമനില വഴങ്ങി. അർജുൻ എരിഗാസി റഷ്യൻ താരം വ്ലാദിമിർ ഫെദോസീവിനെ തോൽപിച്ചു. ഇന്ന് വിശ്രമദിനമാണ്. ടൂർണമെന്റിൽ ഇനി 9 റൗണ്ടുകൾ കൂടിയുണ്ട്.

English Summary:

Praggnanandhaa leads the Tata Steel Chess Masters tournament with 3.5 points after four rounds. Other notable players like Harikrishna and Gukesh are also performing well in this prestigious competition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com