ദേശീയ ഗെയിംസിൽ ജീന പതാകയേന്തും, കേരള സംഘത്തിൽ 550 പേർ

Mail This Article
×
തിരുവനന്തപുരം ∙ ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം പി.എസ്.ജീന കേരള ടീമിന്റെ പതാകയേന്തും. മുൻ രാജ്യാന്തര നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യറാണു ടീമിന്റെ ചെഫ് ദ് മിഷൻ. സുഭാഷ് ജോർജ്, വിജു വർമ, ആർ.പ്രസന്ന കുമാർ എന്നിവരെ ഡപ്യൂട്ടി ചെഫ് ദ് മിഷൻമാരായും കേരള ഒളിംപിക് അസോസിയേഷൻ തീരുമാനിച്ചു.
കേരള സ്പോർട്സ് കൗൺസിൽ കെ.സി.ലേഖയെ ചെഫ് ദ് മിഷൻ ആയി തീരുമാനിച്ചെങ്കിലും തങ്ങളുടെ തീരുമാനമാകും ഇത്തവണയും ഐഒഎ അംഗീകരിക്കുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.എസ്.സുനിൽ കുമാർ വ്യക്തമാക്കി. 437 കായിക താരങ്ങളും 113 ഒഫീഷ്യലുകളും ഉൾപ്പെടെ 550 അംഗങ്ങളാണ് കേരള ടീമിലുള്ളതെന്ന് സെക്രട്ടറി ജനറൽ എസ്.രാജീവ് അറിയിച്ചു.
English Summary:
National Games 2025: P.S. Jeena to lead Kerala team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.